Latest NewsIndia

ഒരു കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ട സംഭവം : പൊലീസ് കണ്ടെത്തിയ കാര്യം ആരെയും ഞെട്ടിയ്ക്കും : 11 പൈപ്പുകള്‍ സ്ഥാപിച്ചത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്

ന്യൂഡല്‍ഹി : ഒരു കുടുംബത്തിലെ 11 പേര്‍കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ ആരെയും ഞെട്ടിയ്ക്കും. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മനോനിലയില്‍ സംശയം പ്രകടിപ്പിച്ചു പൊലീസ്. കുടുംബത്തിലുള്ളവര്‍ക്കു മതിഭ്രമം ഉണ്ടായിരുന്നുവെന്ന സംശയമാണു പൊലീസ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിലുള്ളവര്‍ അയല്‍ക്കാരെ സഹായിക്കാന്‍ മുന്‍പന്തിയിലായിരുന്നെങ്കിലും പലരും സ്വന്തം കാര്യങ്ങള്‍ കുടുംബത്തിനു പുറത്തുള്ളവരോടു പങ്കുവച്ചിരുന്നില്ല. മരിച്ചവര്‍ പങ്കാളിത്ത മതിഭ്രമത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നുവെന്നാണു പൊലീസിന്റെ പക്ഷം.

വഞ്ചനാപരമായ വിശ്വാസങ്ങള്‍ ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുന്നതിനെയാണു പങ്കാളിത്ത മതിഭ്രമമെന്നു പറയുന്നത്. ഈ കേസില്‍ ലളിത് ഭാട്ടിയ (45) മരിച്ച പിതാവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം മറ്റു കുടുംബാംഗങ്ങളിലേക്കും പകര്‍ന്നിരുന്നു’ – മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Read Also : ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ഭാട്ടിയ കുടുംബം ഒരിക്കല്‍പ്പോലും അയല്‍ക്കാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ലെന്ന് അയല്‍വാസിയായ ഒരാള്‍ ദേശീയമാധ്യമത്തോടു പറഞ്ഞു. അവര്‍ സൗഹാര്‍ദപരമായും ഊഷ്മളമായും പെരുമാറുവായിരുന്നെങ്കിലും എല്ലാവരും ഉള്ളിലേക്കുതന്നെ വലിഞ്ഞിരുന്നു. ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. മാത്രമല്ല, സംശയാസ്പദ സാഹചര്യത്തില്‍ വീട്ടില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന രീതിയില്‍ കണ്ടെത്തിയ 11 പൈപ്പുകള്‍ മൂന്നോ നാലോ മാസങ്ങള്‍ക്കുമുന്‍പാണു സ്ഥാപിച്ചതെന്നും അയല്‍ക്കാര്‍ പറയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button