അഡലൈഡ്: ലൈംഗിക പീഡനം മറച്ചുവെച്ചതിന് ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ വിധിച്ച് കോടതി . പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് ഓസ്ട്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച്ബിഷപ്പിന് തടവ് ശിക്ഷ വിധിച്ചത്.
അഡലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണിനെയാണ് (67) ഒരു വര്‍ഷത്തെ തടവിന് വിധിച്ചത്. ആറുമാസം ജയില്‍വാസം അനുഷ്ടിച്ചതിന് ശേഷം മാത്രമേ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിട്ടുണ്ട്. ന്യൂകാസിലെ പ്രാദേശിക കോടതിയാണ് വിധി നടപ്പാക്കിയിരിക്കുന്നത്.
1970ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് ഫ്ളെച്ചര്‍ ആള്‍ത്താര ബാലന്മാരെ പീഡനത്തിനിരയാക്കിയ സംഭവം മറച്ചു വെച്ചതിനാണ് ബിഷപ്പിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞിട്ടും ബിഷപ് അത് പൊലീസിനെ അറിയിച്ചില്ലെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഉടന്‍ തന്നെ ബിഷപ്പിനെ ജയിലിലേക്ക് കൊണ്ടു പോകില്ല.
Read Also : ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ചു : യുവാവിനെതിരെ കൊലക്കേസ്
കേസ് ആഗസ്റ്റ് 14ന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ബിഷപ്പിന് വേണമെങ്കില്‍ വീട്ടുതടങ്കലിന് അപേക്ഷിക്കാം. അങ്ങനെയെങ്കില്‍ രണ്ടു വര്‍ഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരും. കുട്ടികളെ പീഡനത്തിനിരയാക്കിയ ജെയിംസ് ഫ്ളെച്ചര്‍ 2004 ല്‍ അറസ്റ്റിലായിരുന്നു. 2006 ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ജയിലില്‍ വെച്ച് മരിക്കുകയും ചെയ്തിരുന്നു.
Post Your Comments