മുംബൈ: ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ച സംഭവത്തിൽ യുവാവിനെതിരെ കൊലക്കേസ്. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ ഇസ്രയേല്‍ യുവതി ശ്വാസംമുട്ടി മരിച്ച കേസിലാണ് ഇസ്രയേല്‍ പൗരനായ ആൺ സുഹൃത്ത് ഒറിറോണ്‍ യാക്കോബിനെതിരേ(23) മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ഇന്ത്യയിൽ ചുമത്തിയത്.
ടൂറിസ്റ്റ് വീസയിലാണ് ഒറിറോണും ഇസ്രയേല്‍ സ്വദേശിനിയായ ഇയാളുടെ പെണ്‍സുഹൃത്തും ഇന്ത്യയിലെത്തിയത്. കൊളാബയിലെ ഹോട്ടൽ മുറിയിൽ ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവതിയുടെ ചലനം നിലച്ചു. ഒറിറോണ്‍ വിവരം നല്‍കിയതനുസരിച്ച് ഉടൻ സ്ഥലത്തെത്തിയ പോലീസ് യുവതി മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ മരണം എങ്ങനെ സംഭവിച്ചെന്നു തിരിച്ചറിഞ്ഞിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശേഷം ഫോറന്‍സിക് പരിശോധനയില്‍ ലൈംഗിക ബന്ധത്തിനിടെ യുവതിയുടെ കഴുത്തില്‍ ഒറിറോണ്‍ ശക്തിയായി കൈയമര്ത്തിയതാണു മരണകാരണമെന്നു കണ്ടെത്തിയതോടെ യുവാവിനെതിരേ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു. യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇസ്രയേലിലേക്കു കൊണ്ടുപോയി. പ്രതിയായ സുഹൃത്തും ഇസ്രയേലിലേക്കു മടങ്ങി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Post Your Comments