ഇൻഡോർ: എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബാലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. ജൂൺ 26നായിരുന്നു പ്രതികൾ സ്കൂൾ കഴിഞ്ഞ് അച്ഛനെ കാത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. സംഭവത്തിൽ ഇർഫാൻ, ആസിഫ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. കുട്ടിയെ സ്കൂളിന്റെ പരിസരത്ത് നിന്ന് കടത്തിയത് ഇർഫാനായിരുന്നു. പെൺകുട്ടി ഏറെ നേരം സ്കൂൾ പരിസരത്ത് നിൽക്കുന്നത് ഇർഫാൻ ശ്രദ്ധിച്ചിരുന്നു. സമയം വൈകിയിട്ടും കുട്ടി അവിടെ തന്നെ നിൽക്കുന്നത് കണ്ടതോടെ ഇർഫാൻ കുട്ടിയുടെ അടുത്ത് ചെന്നു, മിഠായിയും മറ്റും വാങ്ങി തരാമെന്ന് പറഞ്ഞ് കുട്ടിയെ ഇയാൾ വശത്താക്കുകയായിരുന്നു.
ALSO READ: എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തം
പെൺകുട്ടിയെ കടത്തുന്നതിനിടെയാണ് ഇർഫാൻ സുഹൃത്തായ ആസിഫിനെ വിവരമറിയിച്ചത്. തുടർന്ന് കുട്ടിയുമായി ദർവാസായിൽ എത്തുകയും, പീഡിപ്പിക്കുകയുമായിരിന്നു. സംഭവത്തിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പടെ മുറിവുകൾ ഉണ്ടായിട്ടുണ്ട്. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ
പീഡനത്തിനിടെ കുട്ടിയുടെ കഴുത്തിൽ പ്രതികൾ ആഴത്തിൽ വെട്ടിയിരുന്നു. ഗുരുതര പരിക്കുകളോടെയായിരുന്നു പെൺകുട്ടിയെ കണ്ടത്തിയത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ മരണം വരെ തൂക്കിക്കൊല്ലണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Post Your Comments