ഡബ്ലിൻ: മുൻ ഇന്ത്യൻ കളിക്കാരനും ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. സുനിൽ ഗാവസ്കർ, ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, അനിൽ കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങൾക്ക് ശേഷം ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യൻ കളിക്കാരനാണ് ദ്രാവിഡ്.
എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ബഹുമതിയായിരിക്കും ഇതെന്ന് ഐസിസിയുടെ പ്രഖ്യാപനത്തിനു ശേഷം രാഹുൽ ദ്രാവിഡ് പ്രതികരിച്ചു. ക്രിക്കറ്റിൽ പ്രതിരോധത്തിന് പുതിയ വ്യാഖ്യാനം കൊണ്ടുവന്നവരിൽ ഒരാളായിരുന്നു ദ്രാവിഡ്. ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന ദ്രാവിഡ് പല പരാജയ സന്ദർഭങ്ങളിലും ക്രീസിൽ ഉറച്ചു നിന്ന് ഇന്ത്യയ്ക്കായി സമനിലകളും വിജയങ്ങളും നേടിത്തന്നിട്ടുണ്ട്.
Read also:ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌കാര്‍ഫ്; അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ കാണാം
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ഒരാളായും ബാറ്റിംഗ് നിരയിലെ മികച്ച മൂന്നാം നമ്പറുകാരനായും ദ്രാവിഡിനെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡ്, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യൻ കളിക്കാരനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ദ്രാവിഡുണ്ട്. ടെസ്റ്റ് മത്സങ്ങളിൽ നിന്ന് 13,288 റൺസ് നേടിയ അദ്ദേഹം ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്തതാണ്.
കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് വിജയങ്ങളിൽ രാഹുൽ ദ്രാവിഡിന്റെ പങ്കു നിർണായകമായിരുന്നു. അതിൽ 2003 ൽ അഡ്‌ലൈഡിൽ ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്സിൽ നേടിയ 233 റൺസും രണ്ടാം ഇന്നിങ്സിൽ 72 റൺസുമായി പുറത്താകാതെ നിന്നതും അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ഇന്നിങ്‌സുകളാണ്. മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കു വേണ്ടി 344 ഏകദിന മത്സരങ്ങളിൽ നിന്നും 10,889 റൺസ് നേടിയ ദ്രാവിഡ് 12 സെഞ്ച്വറികളും നേടിയിട്ടുണ്ട്. 2004 ൽ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയറായും ഐസിസി ടെസ്റ്റ് പ്ലെയർ ഒഫ് ദ ഇയറായും ദ്രാവിഡ് തിരഞ്ഞെടുക്കപ്പെട്ടു.
164 ടെസ്റ്റും 344 ഏകദിനങ്ങളും ഒരു ട്വന്റി 20 ഇന്റർനാഷണലും ദ്രാവിഡ് ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട് ഒരു മികച്ച സ്ലിപ് ഫീൽഡർ കൂടിയാണ് അദ്ദേഹം. 2012ൽ തന്റെ കരിയർ അവസാനിപ്പിക്കുമ്പോൾ 210 ക്യാച്ചുകൾ അദ്ദേഹം പൂർത്തിയാക്കിരുന്നു. അത് ഇപ്പോഴും ലോക റെക്കോർഡായി തുടരുന്നു.മുൻ ഇംഗ്ളീഷ് വുമൺസ് തരാം ക്ലയറി ടെയ്‌ലറിനെയും മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെയും ദ്രാവിഡിനൊപ്പം ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.
Post Your Comments