തിരുവനന്തപുരം : യഥാർത്ഥ വിദേശ മദ്യങ്ങൾ കേരളത്തിലെത്തി. ബിവറേജസ് ഔട്ട്ലറ്റുകളിൽ വിദേശ മദ്യങ്ങൾ ഇന്നുമുതൽ വിതരണം ചെയ്തുതുടങ്ങി.17 കമ്പനികളുടെതായി 147 ബ്രാന്‍ഡ് മദ്യങ്ങളാണ് ഔട്ട്ലറ്റുകളിലൂടെ ലഭിക്കുക.
എന്നാല്‍ കരാര്‍ ലഭിച്ച കമ്പനികള്‍ മദ്യം ഇനിയും എത്തിച്ചിട്ടില്ല. മാത്രമല്ല എക്സൈസ് പെര്‍മിറ്റ് വാങ്ങാനുള്ള നടപടികളും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടു തന്നെ ബിവ്റേജസില്‍ ഇവ ലഭിക്കാന്‍ ഇനിയും ഒരു ആഴ്ച കൂടി കാത്തിരിക്കേണ്ടി വരും എന്നു പറയുന്നു. 200 മില്ലി, 500 മില്ലി, 750 മില്ലി, ഒരു ലിറ്റര്‍ എന്നിങ്ങനെ നാല് അളവുകളിലാണ് മദ്യം കിട്ടുക. ജോണിവാക്കറിന്റെ റെഡ് ലേബല്‍ വിസ്കി മാത്രം 375 മില്ലിയായി ലഭിക്കും. ഷിവാസ് റിഗല്‍, അബ്സല്ല്യൂട്ട്, വോഡ്ക, ജാക്ഡാനിയെല് എന്നിവ തുടക്കത്തില്‍ ലഭ്യമല്ലെങ്കിലും വൈകാതെ എത്തും.
Read also:പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
700 മില്ലിക്ക് 57,710 രൂപ വില വരുന്ന ഗ്ലെന്ഫിഡ്ച്ച് സിംഗിള്‍ മാള്‍ഡ് സ്കോച്ച് വിസ്കി 26 വൈയോയാണു കൂട്ടത്തില്‍ ഏറ്റവും വിലകൂടിയ ബ്രാന്‍ഡ്. പിന്നാലെ സ്കോച്ച് വിസ്കി 21 വൈയോ ഉണ്ട്. 700 മില്ലിക്ക് 22,330 രൂപയാണു വില. ഗോഡ്സ് ഓണ്‍ റെഡ് വൈന്‍ (550) ഗോഡ്സ് ഓണ്‍ വൈറ്റ് വൈന്‍ (550) എന്നീ വൈനുകള്‍ക്കാണ് കൂട്ടത്തില്‍ ഏറ്റവും വിലകുറവ്.
Post Your Comments