Latest NewsIndia

നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഈ നോട്ടീസ് പുറപ്പെടുവിച്ചത് വഴി ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ നീരവ് മോദിയുണ്ടെങ്കില്‍ അവർക്ക് അറസ്റ്റ് ചെയ്യാന്‍ സാധിക്കും.

Read also:ബിഷപ്പിന്റെ വാദം പൊളിയുന്നു, മഠത്തിൽ താമസിച്ചതിനു തെളിവ്: കന്യാസ്ത്രീക്കെതിരെയും ഒരു വിഭാഗം

വ്യാജരേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐയും കേന്ദ്ര സർക്കാരും ആവശ്യപ്പെട്ട പ്രകാരമാണ് നീരവ് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിലൂടെ പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങളും താമസസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും അതാത് അംഗരാജ്യങ്ങളുമായി പങ്കു വയ്ക്കപ്പെടുകയും ചെയ്യുന്നതിലൂടെ പ്രതിയുടെ അറസ്റ്റ് വേഗത്തിലാക്കാൻ കഴിയും. പ്രമാദമായ പിഎൻബി തട്ടിപ്പ് കേസിൽ സിബിഐ ഇതിനോടകം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button