Latest NewsKeralaSports

ബിഷപ്പിന്റെ വാദം പൊളിയുന്നു, മഠത്തിൽ താമസിച്ചതിനു തെളിവ്: കന്യാസ്ത്രീക്കെതിരെയും ഒരു വിഭാഗം

കൊച്ചി: മഠത്തിൽ വെച്ചാണ് ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ തന്നെ പീഡിപ്പിച്ചത് എന്ന കന്യാസ്ത്രീയുടെ മൊഴി ശരിവെക്കുന്ന തരത്തിൽ ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചതിനു തെളിവ്. മഠത്തിലെ രജിസ്ട്രര്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ബിഷപ്പ് മഠത്തില്‍ താമസിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മഠത്തിലെ മറ്റ് കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട മൊഴിയെടുക്കലിനിടയില്‍ പരാതിക്കാരി പോലിസിനോട് തന്നെ മഠത്തിൽ വെച്ചാണ് ബിഷപ്പ് ബലാത്സംഗം ചെയ്തതെന്ന് വെളിപ്പെടുത്തി .

ബലാത്സംഗം സംബന്ധിച്ച്‌ ആദ്യം പരാതി നല്‍കിയ പള്ളി വികാരിയ്ക്കാണ്. പിന്നീട് പാലാ ബിഷപ്പിനും പരാതി നല്‍കി.ഈ മെയിലിലൂടെ വത്തിക്കാനും പരാതി നല്‍കിയിരുന്നതായും കന്യാസ്ത്രി പോലിസിനോട് പറഞ്ഞു. അതേസമയം കന്യാസ്ത്രിയുടെ പരാതി ഇതുവരെ തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. നടപടി എടുക്കേണ്ടത് ജലന്ധര്‍ ബിഷപ്പാണെന്നും കര്‍ദ്ദിനാള്‍ പറയുന്നു. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ അവര്‍ അംഗമായ കന്യാസ്ത്രീ സമൂഹത്തിലെ ഒരു വിഭാഗം രംഗത്ത്.

ബിഷപ്പ് ഇവര്‍ക്കെതിരെ അച്ചടക്കനടപടി എടുത്തതിനാലിനാണ് അവര്‍ പരാതി നല്‍കിയതെന്ന് ഇവര്‍ വാദിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ അന്വേഷണം നടത്തുന്ന വൈക്കം ഡി.വൈ.എസ്.പിക്ക് കത്ത് സമര്‍പ്പിച്ചു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പാളിയതിനെത്തുടര്‍ന്നാണ് ഇവര്‍ പോലീസിനെ സമീപിച്ചിത്.ജലന്ധര്‍ ബിഷപ്പിന്‍െ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളാണ് കത്ത് നല്‍കിയത്.

മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് കൊണ്ടാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് ഇവര്‍ വാദിക്കുന്നു. സ്വന്തം സഭയില്‍ പരാതി നല്‍കാതെയാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button