കറുകച്ചാല്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു. കോട്ടയം – കോഴഞ്ചേരി റോഡില്‍ തോട്ടയ്ക്കാട് പാറപ്പ ഷാപ്പിന് എതിര്‍വശത്തുണ്ടായ അപകടത്തിൽ മാന്തുരുത്തി വള്ളിമല പടിഞ്ഞാറേതില്‍ കമലാസിനിയമ്മ (60), സഹോദരീപുത്രന്‍ സനൂപ് കുമാര്‍ (26), ബന്ധു രതീഷ് (30), ആംബുലന്‍സ് ഡ്രൈവര്‍ അജയ് എന്നിവർ രക്ഷപ്പെട്ടു.
ശ്വാസംമുട്ടലും തലകറക്കവുംമൂലം കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കമലാസിനിയമ്മയെ രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവേ കറുകച്ചാലില്‍ നിന്നു വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ടു റോഡില്‍ വട്ടം കറങ്ങി കറുകച്ചാല്‍ ഭാഗത്തേക്കു തിരിയുകയും സമീപത്തെ കലുങ്ക് തകര്‍ത്തശേഷം മരത്തിലിടിച്ചു നില്‍ക്കുകയുമായിരുന്നു.
മരം ഇല്ലായിരുന്നെങ്കില്‍ ആംബുലന്‍സ് നാലടിയോളം താഴ്ചയിലേക്ക് മറിയുമായിരുന്നു. അരമണിക്കൂറിനുശേഷം മറ്റൊരു ആംബുലന്‍സില്‍ കമലാസിനിയമ്മയെ കോട്ടയത്തെ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോൾ കമലാസിനിയമ്മ.
Also read : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി
Post Your Comments