NattuvarthaLatest NewsKeralaNews

ഇരയ്‌ക്കൊപ്പം നിൽക്കാതെ വേട്ടക്കാരാനൊപ്പം നിൽക്കുന്ന പോലീസ്: പോസ്കോ കേസിലെ സിപിഎം പ്രതിയെ രക്ഷിക്കാൻ ശ്രമം?

കുട്ടികൾ കുളിക്കുന്നത് ഉൾപ്പടെയുള്ള വിഡിയോകൾ ഇയാൾ പകർത്തിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ പിതാവ്

കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി നാടൻ പാട്ടുകലാകാരനായ പതിക്കക്കുടി രതീഷ് ചന്ദ്രൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ പിതാവ്. പ്രതിയെ റിമാൻഡ് ചെയ്തിട്ടും അയാളുടെ ചിത്രം പുറത്തു വിടാൻ ആദ്യ ഘട്ടത്തിൽ പോലീസ് തയാറായിരുന്നില്ലെന്നും ബ്രഡ് മോഷ്ടിച്ചാൽ പോലും വാർത്ത കൊടുക്കുന്ന പൊലീസ്, പ്രതി സിപിഎം പ്രവർത്തകനായതിനാലായിരിക്കും വാർത്ത പുറത്തു വിടാതിരുന്നത് എന്നാണു കരുതുന്നതെന്നും പെൺകുട്ടിയുടെ പിതാവ് മനോരമയോട് പ്രതികരിച്ചു.

സിപിഎം നായത്തോട് ബ്രാഞ്ച് ഭാരവാഹിയാണ് അറസ്റ്റിലായ രതീഷ് എന്നാണ് വിവരം എന്നും എംഎൽഎ ഉൾപ്പടെയുള്ളവരോട് ഈ വിഷയം സംസാരിച്ചിരുന്നതായും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. പ്രതിയുടെ ഫോണിൽ പരിചയമുള്ള നാല് ആളുകളുടെ വിഡിയോ കണ്ടതായും കുട്ടികൾ കുളിക്കുന്നത് ഉൾപ്പടെയുള്ള വിഡിയോകൾ ഇയാൾ പകർത്തിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.

സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുന്നതിനിടയിൽ പെൺകുട്ടിയെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യ ഭാഗങ്ങൾ വിഡിയോയിൽ പകർത്തുകയായിരുന്നു പ്രതി. മൊബൈൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തു വച്ചത് കണ്ടെത്തിയ പെൺകുട്ടി മല്പിടുത്തതിലൂടെ ഫോൺ കൈക്കലാക്കുകയായിരുന്നു.പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button