ന്യൂഡല്‍ഹി: പതിനൊന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കുടുംബാംഗങ്ങള്‍ കടുത്ത ഭക്തരായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനൊപ്പമാണ് കുടുംബാംഗത്തിന് സംഭവിച്ച അത്ഭുതമാണ് അതിന് പിന്നിലെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്. ഈ കുടുംബത്തിലെ അംഗമായ ലളിത് ഭാട്ടിയയ്ക്ക് (45) പത്തു വര്‍ഷം മുന്‍പ് അപകടം സംഭവിച്ചിരുന്നു. പ്ലൈവുഡ് വ്യാപാരിയായിരുന്ന ലളിത്തിന്റെ ദേഹത്തേക്ക് തടി മറിഞ്ഞ് വീണാണ് അപകടമുണ്ടായത്.
അപകടത്തില്‍ ലളിത്തിന്റെ സംസാര ശേഷി നഷ്ടപ്പെട്ടു. പല ചികിത്സകള്‍ നടത്തിയിട്ടും സംസാര ശേഷി തിരിച്ച് കിട്ടിയില്ല. നാളുകള്‍ക്ക് ശേഷം ലളിത്തിന്റെ സംസാര ശേഷി തിരികെ ലഭിച്ചത് പ്രാര്‍ഥന മൂലമാണെന്ന് കുടുംബം വിശ്വസിച്ചു. ഇതോടൊണ് ഇവര്‍ കടുത്ത ഭക്തരാകുന്നത്. ഇവരുടെ ബന്ധുവായ ഹേമന്ത് ശര്‍മ്മയെന്ന ആളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ മതപരമായ ചടങ്ങുകള്‍ പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
Post Your Comments