പ്രേഗ്: കോവിഡ് വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അറിഞ്ഞുകൊണ്ട് രോഗം വരുത്തിവച്ച ചെക്ക് ഗായിക ഹനാ ഹോർക്ക (57) മരണമടഞ്ഞു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കോവിഡ് പിടിപെട്ടതിന്റെ തെളിവ് ഹാജരാക്കുകയോ വേണം.
വാക്സിൻ വിരുദ്ധയായ ഹനായ്ക്ക് വാക്സിൻ എടുക്കാതെ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇതേതുടർന്ന് വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഹനാ അറിഞ്ഞ് കൊണ്ട് രോഗം വരുത്തിവയ്ക്കുകയായിരുന്നെന്ന് മകൻ യാൻ റെക്ക് വ്യക്തമാക്കി.
സംയുക്തസൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിലേക്ക്
ദിവസങ്ങൾക്ക് മുമ്പ് ഹനായുടെ ഭർത്താവിനും മകൻ യാൻ റെക്കിനും കോവിഡ് പിടിപ്പെട്ടിരുന്നു. ഇരുവർക്കും രോഗം പിടിപെട്ടപ്പോൾ ഹനാ സാമൂഹിക അകലം പാലിക്കാതെ അടുത്ത് ഇടപഴകിയെന്നും രോഗം വരാൻ വേണ്ടി തന്നെയായിരുന്നു ഹനാ ഇങ്ങനെ ചെയ്തതെന്നും യാൻ റെക്ക് മാധ്യമങ്ങളോട് പറഞ്ഞു.
രോഗം പിടിപെട്ട് ദിവസങ്ങൾക്ക് ശേഷം സമൂഹമാദ്ധ്യമ അക്കൗണ്ടിൽ തനിക്ക് രോഗം പിടിപെട്ടെന്നും ഇനി പൊതുപരിപാടികളിൽ നിന്ന് പങ്കെടുക്കുന്നതിൽ നിന്ന് തന്നെ വിലക്കാൻ ആർക്കും സാധിക്കില്ലെന്നും ഹനാ കുറിച്ചിരുന്നു. അതേസമയം കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹനായുടെ രോഗം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് യാൻ റെക്ക് പറഞ്ഞു.
Post Your Comments