തൃശൂര്‍: നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു. മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യ(32)യാണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
read also: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നാരോപിച്ച് ആള്‍കൂട്ട മര്‍ദ്ദനം; ഒരാള്‍ മരിച്ചു
സംഭവത്തിന് മുമ്പ് കൊടുങ്ങല്ലൂര്‍ കാര സ്വദേശി നൗഷാദ് എന്നയാളെ വീട്ടില്‍ കണ്ടകാര്യം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ ധന്യ ചാടിയത്.
നാട്ടുകാരില്‍ ചിലര്‍ ഉടന്‍ തന്നെ കിണറ്റലിറങ്ങി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മരിച്ചിരുന്നു.
Post Your Comments