India

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നാരോപിച്ച് ആള്‍കൂട്ട മര്‍ദ്ദനം; ഒരാള്‍ മരിച്ചു

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നാരോപിച്ച് ആള്‍കൂട്ട മര്‍ദ്ദനത്തിനിരയായ ഒരാള്‍ മരിച്ചു. പടിഞ്ഞാറന്‍ ത്രിപുരയിലെ മുരാബാരി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള ജഹിര്‍ ഖാന്‍, ഖുല്‍ഷാര്‍, ഖുര്‍ഷിദ് ഖാന്‍ എന്നിവരെയാണ് നൂറോളംവരുന്ന സംഘം മര്‍ദ്ദിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ ജഹിര്‍ ഖാന്‍ കൊല്ലപ്പെടുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍കൂട്ടം ഇവരെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇവര്‍ ഓടി അടുത്തുള്ള പോലീസ് ക്യാമ്പില്‍ അഭയം തേടി. പോലീസ് അക്രമികള്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.

Also Read : അമിത വേഗം ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

എന്നാല്‍ ആയിരത്തോളം പേര്‍ ക്യാമ്പിലേക്ക് ഇരച്ചുകയറി ജഹിര്‍ ഖാനെയും സുഹൃത്തുക്കളെയും വീണ്ടും മര്‍ദ്ദിച്ചു. ഏറ്റുമുട്ടലില്‍ ഏതാനും പോലീസുകാര്‍ക്കും പരിക്കുണ്ട്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button