പാരീസ്: ജയില്‍ തകര്‍ത്ത് ജയില്‍ മുറ്റത്ത് വന്ന ഹെലികോപ്റ്ററിൽ കയറി പ്രതി രക്ഷപെട്ട വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. റെഡോയിന്‍ ഫെയ്ഡ് എന്ന 46 കാരനാണ് ഇത്തരത്തിൽ രക്ഷപെട്ടത്. ഞായറാഴ്ചയാണ് റെഡോയിന്‍ ഫെയ്ഡ് പാരീസിലെ ജയിലില്‍ നിന്നും പുറത്തുചാടിയത്. 2013 ലും ഫെയ്‌ഡ് ഇത്തരത്തിൽ ജയിൽചാടിയിരുന്നു. തുടര്‍ന്ന് രാജ്യം ഇയാളെ കൊടുംക്രിമിനല്‍ പട്ടികയില്‍പെടുത്തി.
Read Also: യുഎഇയിലേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച വിദേശ വനിതയ്ക്ക് ജയിൽ ശിക്ഷ
പണം കൊണ്ടുപോവുന്ന ബാങ്ക് വാഹനം തകര്‍ത്ത് മോഷണം നടത്തിയ കുറ്റത്തിന് 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി ഫെയ്‌ഡിന് വിധിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ജയില്‍ മുറ്റത്തത് ലാന്‍ഡ് ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ വെടിവെയ്ക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ഫെയ്‌ഡ് രക്ഷപ്പെട്ടിരുന്നു. അതേസമയം ഫെയ്ഡിനായി രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിലെല്ലാം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞുവെന്നും ശക്തമായ തിരച്ചില്‍ ആരംഭിച്ച് കഴിഞ്ഞതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Post Your Comments