ദുബായ് : യുഎഇയിലേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച വിദേശ വനിതയ്ക്ക് ജയിൽ ശിക്ഷ. 37 വയസു പ്രായമുള്ള റൊമേനിയന്‍ യുവതിയെ ആണ് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും, 50,000 ദിർഹം പിഴയും ദുബായ് കോടതി വിധിച്ചത്. ശിക്ഷ കാലാവധി കഴിഞ്ഞ് യുവതിയെ നാട് കടത്തും.
മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ദുബായ് വിമാനത്താവളത്തില്‍ എത്തിയ യുവതിയെ 6,705 സൈക്കോട്രോപിക് ഗുളികകൾ സഹിതം കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു. ശേഷം കോടതിയില്‍ ഹാജരാക്കുകയും നീണ്ട വിചാരണക്കൊടുവില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.
Also read: പന്ത്രണ്ടു പേര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച യുവതിയ്ക്ക് സംഭവിച്ചതിങ്ങനെ
Post Your Comments