India

സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജി.എസ്.ടി; മോദി

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കിയിട്ട് ഒരു വര്‍ഷമായ സാഹചര്യത്തില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി)യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജി.എസ്.ടിയെന്നും ചെറുകിട, ഇടത്തര വ്യാപാരികള്‍ക്കും ജി.എസ്.ടി ഗുണമായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ജി.എസ്.ടി പോസിറ്റിവായ മാറ്റമാണ് ജിഎസ്ടി കൊണ്ടുവന്നത്. രാജ്യത്ത് ‘ഇന്‍സ്പെക്ടര്‍ രാജി’ന് അന്ത്യം കുറിച്ചത് ജി.എസ്.ടിയിലൂടെയാണെന്നും മോദി ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.

Also Read : 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

കൂടാതെ രാജ്യത്ത് വളര്‍ച്ചയും സുതാര്യതയും ജി.എസ്.ടി കൊണ്ടുവന്നെന്നും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ജി.എസ്.ടി സഹായിച്ചെന്നും അട്ടേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button