
തിരുവനന്തപുരം: കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് ഒടുവിൽ നാട്ടിലെത്തി. കുവൈറ്റില്‍ തടഞ്ഞു വെക്കപ്പെട്ടിരുന്ന സോഫിയാ പൗലോസിനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഇടപെടലിനെ തുടർന്ന് മോചനം ലഭിച്ചത്. നഴ്സിംഗ് ജോലി വാഗ്ദാനം ലഭിച്ചതിനെ തുടർന്നാണ് സോഫിയ ദുബായിലേക്ക് എത്തിയത്. എന്നാല്‍ ഹോം നഴ്‌സിന്റെ ജോലി ലഭിച്ചതോടെ സോഫിയ എതിർക്കുകയും തുടർന്ന് കുവൈറ്റിൽ കൊണ്ടുവന്ന് വീട്ടുതടങ്കലിൽ ആക്കുകയും ചെയ്‌തു.
Read Also: ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ് ഈ യുവതിയാണ്
അടുത്ത വീട്ടിലെ ഒരു മലയാളി സ്ത്രീയുടെ ഫോണില്‍ നിന്നും സോഫിയ ശബ്ദ സന്ദേശം അയച്ചപ്പോഴാണ് ബന്ധുക്കള്‍ ഇക്കാര്യം അറിഞ്ഞത്. മുഖ്യമന്ത്രി വിഷയം അറിഞ്ഞതോടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയക്കുകയും ചെയ്തു. കത്ത് വിദേശകാര്യ മന്ത്രാലയം കുവൈറ്റ് സര്‍ക്കാരിന് കൈമാറിയതോടെ കുവൈറ്റ് തൊഴില്‍ വകുപ്പ് സോഫിയയെ കണ്ടെത്തുകയായിരുന്നു.
Post Your Comments