Kerala

മഞ്ജു വാര്യരുടെ ദുരൂഹമായ മലക്കംമറിച്ചില്‍ കാണുന്നില്ലേയെന്ന് കെ സുരേന്ദ്രന്‍

കോട്ടയം: ദിലീപിനെ സംഘടനയില്‍ തിരച്ചെടുക്കാനുള്ള തീരുമാനത്തില്‍ അമ്മയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശ്‌നങ്ങള്‍ അമ്മയില്‍ രൂക്ഷമായിരിക്കുകയാണ്. സംഭവത്തില്‍ പ്രതികണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ സദാചാരവിജൃംഭിത പ്രതിഷേധക്കാര്‍ കാണുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

read also: അന്ത്യോദയ എക്‌സ്പ്രസിന്റെ കാസര്‍ഗോഡ് സ്റ്റോപ്പ്; പി. കരുണാകരന്‍ എം.പിയും സിപിഎമ്മും കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്ന് നാടകം കളിച്ചുവെന്ന് സുരേന്ദ്രന്‍

ഇപ്പോള്‍ മോഹന്‍ലാലിന് എതിരെ നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതിന് മോഹന്‍ലാല്‍ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിര്‍ത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാര്‍ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രന്‍മാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല എന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

കെ.സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,

മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നില്‍ക്കാനോ ഒന്നുമല്ല. നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതിന് മോഹന്‍ലാല്‍ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിര്‍ത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാര്‍ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രന്‍മാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല? അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിന്റെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാര്‍ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ വസ്തുത ബോധ്യപ്പെടും. ഇതിന്റെ പിന്നില്‍ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹന്‍ലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാല്‍ മറിച്ചും പ്രതികരണങ്ങളുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button