കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍ഗോഡ് സ്‌റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടിയുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിന് മറുപടി പറഞ്ഞത്.
കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍ഗോഡ് സ്‌ടോപ്പ് അനുവദിക്കാത്ത വിഷയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാസര്‍ഗോഡ് ജില്ലയില്‍ വലിയ ചര്‍ച്ചയായിരുന്നു. പി. കരുണാകരന്‍ എം. പിയും സി. പി. എമ്മും കോണ്‍ഗ്രസ്സും ലീഗും എല്ലാം ചേര്‍ന്ന് വലിയ നാടകങ്ങളാണ് കളിച്ചത്. മോദിക്കും ബി. ജെ. പിക്കുമെതിരെ വലിയ ബഹളം.
Also Read : മിസ്റ്റര്‍ പിണറായി വിജയന്‍, ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല; കെ സുരേന്ദ്രന്‍
പതിനാലു കൊല്ലം എം. പി ആയിരുന്നിട്ട് വീടിനുമുന്‍പിലുള്ള റെയില്‍വേ മേല്‍പ്പാലം അനുവദിച്ചുകിട്ടാന്‍ മോദി വരേണ്ടിവന്നത് പോലും അദ്ദേഹം മറന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രഖ്യാപിച്ച ആനുകൂല്യം പോലും കൊടുക്കാത്തവര്‍ ബദിയടുക്കയിലെ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടു പോയിട്ടു കൊല്ലം പത്തു കഴിഞ്ഞതും പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ പണം ചെലവഴിച്ചു നടത്താന്‍ തീരുമാനിച്ച ആയുഷിന്റെ ചികിത്സാലയത്തിന് ഭൂമി അനുവദിക്കാത്തതും ചീമേനിയില്‍ 900 കോടി ചെലവില്‍ പ്രഖ്യാപിച്ച സോളാര്‍ പ്‌ളാന്റ് രാഷ്ട്രീയം കളിച്ച് തട്ടിക്കളഞ്ഞതും എല്ലാം മറച്ചുപിടിക്കാന്‍ ഈ എം. പിയും കൂട്ടരും ഈ ഒറ്റ സംഭവം ചൂണ്ടിക്കാണിച്ച് ചുളുവില്‍ രക്ഷപ്പെടാന്‍ നോക്കിയതായിരുന്നു.
തക്ക സമയത്ത് പ്രശ്‌നത്തില്‍ ഇടപെട്ട ബി. ജെ. പി ജില്ലാ കമ്മിറ്റിക്കും ശ്രീ. വി. മുരളീധരന്‍ എം. പിക്കും അഭിനന്ദനങ്ങള്‍. ഇപ്പോള്‍ സ്‌ടോപ്പ് അനുവദിക്കുകയും ചെയ്തു മറ്റു വിഷയങ്ങളില്‍ ബി. ജെ. പിയുടെ സമരം ആരംഭിക്കാനും പോകുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments