അജ്മാന്: യുവതിയുടെ വിരലില്‍ മോതിരം കുടുങ്ങി കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രക്ഷകരായെത്തിയത് അജ്മാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് എട്ടിനാണ് സംഭവം. നടന്നതിനെ പറ്റി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ ഷെയ്ഖ് ഖലീഫാ ബിന്‍ സയീദ് ആശുപത്രിയില്‍ നിന്നും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സന്ദേശമെത്തിയിരുന്നു.
എമിറേറ്റി സ്വദേശിയായ യുവതിയുടെ കൈയ്യില്‍ അപകടകരമായ രീതിയില്‍ മോതിരം കുടുങ്ങിയെന്നായിരുന്നു അത്. ആശുപത്രി അധികൃതര്‍ എത്ര പരിശ്രമിച്ചിട്ടും മോതിരം ഊരിയെടുക്കാന്‍ സാധിച്ചില്ല. യുവതിയുടെ വിരലില്‍ മോതിരം ഇറുകിയിരുന്ന് രക്തയോട്ടം നിലച്ച അവസ്ഥയായിരുന്നു. ആശുപത്രിയില്‍ എത്തിയ സിവില്‍ ഡിഫന്‍സ് സംഘം പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് മോതിരം ഊരിയെടുത്തു. യുവതിയുടെ വിരലിലെ ഞരമ്പുകള്‍ക്ക് കാര്യമായി ക്ഷതമേറ്റിട്ടുണ്ട്.
Post Your Comments