തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഷനില്‍ സിഗ്നല്‍ സംവിധാനം തകരാറിലായതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. ലോക്കോഷെഡില്‍ നിന്നുള്ള എന്‍ജിന്‍ സ്‌റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയും ഇതോടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം താറുമാറാവുകയുമായിരുന്നു. ട്രെയിനുകൾ ഔട്ടറിലും മറ്റു സ്റ്റേഷനുകളിലും പിടിച്ചിട്ടിരിക്കുകയാണ്. ചില ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
Read Also: ട്രെയിനുകൾ വൈകിയോടുന്നു
ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കന്യാകുമാരി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ബോംബെ എക്‌സ്പ്രസ്, ജയന്തി ജനത, വാഞ്ചിനാട് എക്‌സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാന്‍ മാനുവല്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുകയാണ്.
Post Your Comments