ന്യൂഡല്‍ഹി: വജ്ര ആഭരണങ്ങള്‍ക്ക് പേര് കേട്ട നാടാണ് ഇന്ത്യ. ഇപ്പോള്‍ ലോകം ഇന്ത്യയെ ഉറ്റു നോക്കുന്ന സംഗതികളില്‍ ഒന്ന് സൂറത്തില്‍ നിര്‍മ്മിച്ച താമരയുടെ രൂപത്തിലുള്ള വജ്ര മോതിന്റെ പേരിലാണ്.
ഇന്ത്യയുടെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് സൂറത്ത്. ഇവിടെയുള്ള രണ്ട് രത്‌ന വ്യാപാരികള്‍ നിര്‍മ്മിച്ച വജ്ര മോതിരമാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. വിശാല്‍ അഗര്‍വാള്‍, ഖുശ്ബു അഗര്‍വാള്‍ എന്നീ വ്യാപാരികളാണ് നാളുകളുടെ പ്രയത്‌നത്തിലൂടെ മോതിരം നിര്‍മ്മിച്ചത്. ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ വെച്ചിരിക്കുന്ന മോതിരമെന്നതാണ് ഇതിന്റെ പ്രത്യേകത. 18 കാരറ്റ് റോസ് ഗോള്‍ഡിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
6690 വജ്രങ്ങള്‍ വെച്ചിരിക്കുന്ന 48 ഇതളുകള്‍ മോതിരത്തിലുണ്ട്. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ മോതിരത്തിന് 28 കോടി രൂപയാണ് വില കണക്കാക്കുന്നത്. ജല സംരക്ഷണം എന്ന സന്ദേശത്തിന് മുന്‍തൂക്കം നല്‍കിയും ഇന്ത്യയുടെ ദേശീയ പുഷ്പമായതിനാലുമാണ് മോതിരം താമരയുടെ രൂപത്തില്‍ നിര്‍മ്മിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.
ഡയമണ്ട് മോതിരത്തിന്റെ വീഡിയോ
Post Your Comments