Latest NewsNewsIndia

സ്‌ട്രെച്ചര്‍ ലഭിച്ചില്ല: രോഗിയെ കൊണ്ടുപോയത് ബെഡ് ഷീറ്റില്‍ വലിച്ചിഴച്ച് (വീഡിയോ)

മുംബൈ: സ്‌ട്രെച്ചര്‍ ലഭിക്കാഞ്ഞതിനാല്‍ രോഗിയെ കൊണ്ടു പോയത് ബെഡ് ഷീറ്റില്‍ വലിച്ചിഴയ്ച്ചു കൊണ്ട്. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാലിന് പരുക്കറ്റ് ചികിത്സയ്ക്കായെത്തിയ സ്ത്രീയെയാണ് ഇത്തരത്തില്‍ ബെഡ് ഷീറ്റില്‍ വലിച്ചിഴച്ചുകൊണ്ട് പോയത്. കാലൊടിഞ്ഞ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതാണിവര്‍.

പ്ലാസ്റ്ററിട്ട ശേഷം വാഹനത്തിനടുത്തേക്ക് കൊണ്ടു പോകാന്‍ സ്‌ട്രെച്ചര്‍ ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുക്കളായ രണ്ടു പേര്‍ ഇവരെ ബെഡ് ഷീറ്റില്‍ കിടത്തി വലിച്ചിഴയ്ച്ചുകൊണ്ട് പോകുകയായിരുന്നു. ഇവരെ വലിച്ചിഴയ്ക്കുന്നത് ആരോ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉണ്ടായിരുന്ന സ്‌ട്രെച്ചറില്‍ മറ്റൊരു രോഗിയെ കൊണ്ടു പോയിരിക്കുകയായിരുന്നെന്നും തിരികെ വരുന്നത് വരെ കാത്തിരിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി കമ്മറ്റിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button