മരട്: പഴക്കമേറിയ മതില് തകര്‍ന്നു വീണു, സ്കൂള്‍ കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മരടിലെ തോമസ്പുരം ജൂബിലി ലെയ്നില്‍ സ്കൂള്‍ കുട്ടികള്‍ കടന്നു പോയി തോട്ടുപിന്നാലെ മതില് ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂള്‍ വിട്ട സമയത്തായിരുന്നു അപകടമുണ്ടായത്.
Also Read : പാളങ്ങള്‍ക്ക് ഇരുവശവും മതില് കെട്ടാനൊരുങ്ങി റെയില്‍വേ; ലക്ഷ്യമിതാണ്
പത്ത് മീറ്ററോളം നീളമുള്ള തൈക്കൂട്ടത്ത് മാര്‍ട്ടിന്റെ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. മതില് തകര്‍ന്നു റോഡില്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെങ്കല്ലില്‍ നിര്‍മിച്ച മതിലാണ് തകര്‍ന്നത്. ഈ സമയത്ത് റോഡില്‍ ആരും ഇല്ലായിരുന്നതിനാല്‍ ആര്‍ക്കും അപകടമുണ്ടായില്ല.
Post Your Comments