തിരുവനന്തപുരം: താര സംഘടനയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ മോഹൻലാലിന് എതിരായി നടന്ന അക്രമങ്ങൾ തെറ്റാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മോഹന്‍ലാലിനെതിരായ അക്രമോത്സുകമായ പ്രതിഷേധം തെറ്റാണ്. മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റാണെന്നും അമ്മയിലെ ഇടത് പ്രതിനിധികള്‍ സിപിഐഎം അംഗങ്ങളല്ല. അതിനാല്‍ വിശദീകരണം തേടേണ്ടതില്ലെന്നും സിപിഐഎമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Post Your Comments