Life StyleFood & CookeryHealth & Fitness

ആര്‍ക്കും അറിയത്ത ബ്ലൂ ടീയുടെ അത്ഭുത ഗുണങ്ങള്‍ ഇങ്ങനെ

ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. എല്ലാവരും ഇതുരണ്ടും കുടിച്ചിട്ടുമുണ്ടാകും. എന്നാല്‍ ആര്‍ക്കെങ്കിലും ബ്ലൂ ടീയെ കുറിച്ച് അറിയുമോ? പൊതുവേ ആര്‍ക്കും അത്ര പരിചയമില്ലാത്ത ബ്ലൂ ടീയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ശംഖുപുഷ്പം കൊണ്ടുണ്ടാകുന്ന ചായയാണ് ബ്ലൂ ടീ.

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിലും മുന്‍പനാണ് ബ്ലൂ ടീ. ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും സഹായിക്കും. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് ബ്ലൂ ടീയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം.

Also Read : വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക

അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും. ഒപ്പം ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളുമാണ് ഇത് പ്രദാനം ചെയ്യുന്നത്.

ക്യാന്‍സര്‍ രോഗവും, കീമോയും ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളുടെ തീവ്രതയും കുറയ്ക്കാന്‍ ബ്ലൂടി സഹായിക്കും.വിഷാദ രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയുമുണ്ട് ബ്ലൂ ടീയ്ക്ക്. അഴകും,ആരോഗ്യവും തരുന്ന,അകാല വാര്‍ദ്ധക്യത്തെ തടയുന്നതാണത്രേ ഈ നീല ചായ. നീല നിറത്തിളുള്ള ഈ ചയയില്‍ കഫീനില്ല എന്നതാണ് പ്രത്യേക.

ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലെ ആന്റി ഓക്സിഡന്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ ഈ ബ്ലൂ ടീയ്ക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button