തോപ്പുംപടി: മീനില്‍ മാരക രാസവസ്തുവായ ഫോര്‍മലിന്‍ കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്ന സ്ട്രിപ്പു’കള്‍ ഉടന്‍ വിപണിയിലേക്ക്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ് ഇത് കണ്ടുപിടിച്ചത്. ആദ്യം തയ്യാറാക്കിയ 500 സ്ട്രിപ്പുകൾ വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് ഇവ വിപണിയിലെത്തിക്കാൻ തീരുമാനിച്ചത്.
Read Also: മായം കലർന്ന മീനുകൾ എത്തുന്നത് ഫ്രീസറില്ലാത്ത വാഹനങ്ങളില്‍
ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്.സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവ ഈ കിറ്റിൽ ഉണ്ടാകും. മൂന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ പരിശോധിച്ച് മീനിൽ ഫോർമാലിൻ കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുന്നതാണ്.
Post Your Comments