FootballSports

ഫിഫ ലോകകപ്പ്: ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാൻ പോര്‍ച്ചുഗലും ഉറുഗ്വേയും

മോസ്കോ : ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിൽ മികച്ച ഫോമിലുള്ള ഉറുഗ്വേ ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന പോര്‍ചുഗലിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പരാജയമറിയാതെയാണ് ഉറുഗ്വേ പ്രീക്വാർട്ടറിൽ എത്തുന്നതെന്ന് മാത്രമല്ല അവർ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഇറാനോട് സമനില വഴങ്ങിയാണ് പോര്‍ച്ചുഗല്‍ എത്തുന്നത്. ഇതാദ്യമായാണ് ഇരുടീമുകളും ഒരു ലോകകപ്പ് മത്സരത്തില്‍ നേർക്കുനേർ എത്തുന്നത് എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.

റൊണാള്‍ഡോയെ എങ്ങനെ പിടിച്ചുകെട്ടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഉറുഗ്വയുടെ വിജയസാധ്യതകൾ. അർദ്ധവസരങ്ങൾ പോലും ഗോളാക്കി മാറ്റുന്ന റൊണാള്‍ഡോ ഫോമിലെത്തിയാല്‍ ഉറുഗ്വയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അത് ഭീഷണിയായേക്കും. ഇറാനെതിരെ റിക്കാര്‍ഡോ ക്വാറെസ്‌മ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.

Read also:ഫിഫ ലോകകപ്പിൽ ഇന്ന് മുതൽ പ്രീക്വാർട്ടർ ആവേശം

കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങാതിരുന്ന പോര്‍ച്ചുഗല്‍ താരം വില്യം കാര്‍വാലോ ഇന്ന് കളത്തിലിറങ്ങാൻ സാധ്യത കുറവാണ്‌. ജല്‍സണ്‍ മാര്‍ട്ടിനസും റാഫേല്‍ ഗുരേരയും ആദ്യ പതിനൊന്നിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഈ ലോകകപ്പില്‍ കളിച്ച 32 ടീമുകളില്‍, ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് ഉറുഗ്വേ. ഉറുഗ്വേ നിരയില്‍ റഷ്യക്കെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന ഹോസെ ഗിമേനേസ് ടീമില്‍ തിരിച്ചെത്തുമെന്ന് കരുതപ്പെടുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഈജിപ്തിനെയും സൗദി അറേബ്യയെയും ഏകപക്ഷീയമായ ഗോളുകള്‍ക്ക് തോല്‍പിച്ച ഉറുഗ്വേ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.

ഗോളുകള്‍ നേടി എഡിസണ്‍ കവാനിയും സുവാരസും ഫോമിലെത്തിയത് ഉറുഗ്വെയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. റഷ്യക്കെതിരെ രണ്ടു പേരും ഗോള്‍ നേടിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button