മീററ്റ്: അന്യമതസ്ഥയെ മകന് വിവാഹം ചെയ്തതിന് അച്ഛനെ കൊണ്ട് തുപ്പല് നക്കിച്ച് ഗ്രാമ പഞ്ചായത്ത്. ഉത്തര്‍പ്രദേശിലാണ് സംഭവം ഉണ്ടായത്. 44കാരനായ ശ്രീകൃഷ്ണയാണ് സ്വന്തം തുപ്പല് നക്കേണ്ടിവന്നത്. തുടര്‍ന്ന് ശ്രീകൃഷ്ണ പരാതി നല്‍കുകയും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കുടുംബത്തിലെ സ്ത്രീകളെ മാനഭംഗത്തിരയാക്കുമെന്നും ഭീഷണിയുണ്ടെന്ന് ശ്രീകൃഷ്ണ പറയുന്നു. വളരെ ഭയത്തോടെയാണ് ജീവിക്കുന്നത്. പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും. പിന്നീട് പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വന്നതോടുകൂടിയാണ് പൊലീസ് നടപടി എടുത്തെന്നും ശ്രീകൃഷ്ണ പറഞ്ഞു.
Post Your Comments