തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിജിപിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്. ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി സഭാ നേതൃത്വം സ്ഥിരീകരിച്ചിരുന്നു.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു.കുമ്പസാര രഹസ്യം വെച്ച് യുവതിയെ അഞ്ച് വൈദീകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്‌തെന്നായിരുന്നു വൈദികര്‍ക്കെതിരെയുള്ള പരാതി.
അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു.
Post Your Comments