Kerala

മലപ്പുറം കളക്ടർക്ക് സർക്കാരിന്റെ ആദരം

മലപ്പുറം : കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് മലപ്പുറം കളക്ടര്‍ അമിത് മീണക്ക് സർക്കാർ ആദരം. കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ജില്ലാ കളക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് ഇത്തവണ മലപ്പുറം കളക്ടര്‍ക്ക് നല്‍കും.

Read also:പോലീസാകാൻ മോഹിച്ച യുവാവ് കുറ്റവാളിയായി

2016-17 വര്‍ഷം ജില്ലയില്‍ കൈവരിച്ച വികസന നേട്ടത്തിനാണ് അവാർഡ്. എല്ലാ വര്‍ഷവും സംസ്ഥാന ഗവണ്‍മെന്റ് ഈ മേഖലയില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനത്തിനു അവാർഡ് നല്‍കി വരുന്നുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2016 നവംബറില്‍ ജില്ലാ കളക്ടറായി ജോലിയില്‍ പ്രവേശിച്ച അമിത് മീണ ജില്ലയില്‍ ഐ.സി.ഡി.എസ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതില്‍ മികച്ച പങ്ക് വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button