പോലീസുകാരനാകണമെന്ന മോഹം ഒടുവിൽ യുവാവിനെ കൊണ്ടെത്തിച്ചത് കുറ്റവാളിയുടെ രൂപത്തിൽ. മീററ്റ് സ്വദേശിയായ അങ്കിത് കുമാര്‍ എന്ന യുവാവാണ് എസ്‌ഐ ആകുന്നതിനു മുന്നോടിയായുള്ള ഫിസിക്കൽ ടെസ്റ്റില്‍ കൃത്രിമം കാണിച്ചത്.
എസ്ഐ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഉയരം 168 സെന്റിമീറ്ററാണ്. എന്നാൽ അങ്കിത് കുമാറിന് 167 സെന്റിമീറ്റര്‍ ഉയരം മാത്രമാണ് ഉള്ളത്. ഒരു സെന്റിമീറ്റര്‍ ഉയരം വര്‍ധിപ്പിക്കുന്നതിന് അങ്കിത് കുറച്ച് ഹെന്ന വാങ്ങി മുടിയുടെ അടിയില്‍ ഒളിപ്പിച്ചു. ഇത് തിരിച്ചറിയാത്ത വിധത്തില്‍ മുടി ചീകിയൊതുക്കുകയും ചെയ്തു.
Read also:അമ്മ സംഘടനയിലെ പ്രശ്നത്തില്‍ എംഎല്‍എമാരെ പിന്തുണച്ച് സിപിഐഎം
എന്നാൽ ഉയരം അളക്കാനെത്തിയ ഉദ്യോഗസ്ഥന് ചെറിയ സംശയം തോന്നി. തുടർന്ന് സംശയം നീക്കുന്നതിന് നടത്തിയ വിശദ പരിശോധനയിലാണ് അങ്കിത് കുടുങ്ങിയത്. എഴുത്തുപരീക്ഷയിൽ വിജയിച്ച അങ്കിത്തിന് ഉയരക്കുറവിന്റെ പേരില്‍ പുറംതള്ളപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. അതാണ് ഇത്തരത്തിൽ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അങ്കിത് പോലീസിന് മൊഴിനൽകി. സംഭവത്തില്‍ അങ്കിത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments