മോസ്‌കോ: ഗ്രൂപ്പ് ഘട്ടത്തിലെ സെനെഗലിന്റെ കൈവിട്ട കളി ആണ് തങ്ങൾക്ക് അർഹിച്ച പ്രീക്വാർട്ടർ സ്ഥാനം അവർക്ക് ഉറപ്പിക്കാൻ കഴിയാതെ പോയത്. നല്ല കളി പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മഞ്ഞക്കാര്‍ഡുകളാണ് അവര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ജപ്പാന്‍ പോയന്റു നിലയിലും ഗോള്‍ ശരാശരിയിലും ഒപ്പമെത്തിയപ്പോള്‍ ഫെയര്‍ പ്ലേ നിയമപ്രകാരം സെനഗല്‍ പുറത്താകുകയായിരുന്നു.
ശക്തരായ പോളണ്ടിനെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സെനഗല്‍ 2002ലെ പോലെ തന്നെ അട്ടിമറിയിലൂടെ പ്രീക്വാർട്ടറിൽ എത്തുമെന്ന് പല ഫുട്ബോൾ വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങുകയും അവസാന മത്സരത്തില്‍ കൊളംബിയയോട് തോല്‍ക്കുകയും ചെയ്തപ്പോൾ ജപ്പാൻ പോയന്റ് നിലയിലും ഗോൾ ശരാശരിയിലും ഒപ്പം എത്തുകയായിരുന്നു.
മികച്ച പ്രകടനം നടത്തിയിട്ടും പ്രീക്വാര്‍ട്ടറിലെത്താതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ഫിഫയുടെ ഫെയർപ്ലെ നിയമപ്രകാരം മഞ്ഞക്കാര്‍ഡിന് ഒരു മൈനസ് പോയന്റാണ് നല്‍കുക. ചുവപ്പു കാര്‍ഡിന് മൈനസ് നാല് പോയന്റും നല്‍കും. മികച്ചപ്രകടനത്തോടൊപ്പം മാന്യമായ കളി പുറത്തെടുത്ത ജപ്പാന് രണ്ടു മഞ്ഞക്കാർഡുകൾ മാത്രം ലഭിച്ചപ്പോൾ ആറു മഞ്ഞക്കാർഡുകൾ വാങ്ങിക്കൂട്ടിയ സെനഗൽ ഫെയർപ്ലേ നിയമപ്രകാരം ജപ്പാന് പിന്നിലായി. പോയന്റു നിലയും ഗോള്‍ ശരാശരിയും ഒപ്പമായ ഇരു ടീമുകളുടെ വിധി ഒടുവില്‍ കാര്‍ഡുകള്‍ തീരുമാനിച്ചു. ഫെയര്‍ പ്ലേ നിയമം തങ്ങള്‍ക്ക് വിനയായെന്നും മറ്റൊരു രീതിയില്‍ പുറത്താകുന്നതായിരുന്നു ഇതിലും നല്ലതെന്നും സെനഗൽ കോച്ച് അലിയു സിസേ മത്സരശേഷം പറഞ്ഞു. എന്നാല്‍, നിയമത്തെ മാനിക്കുന്നുവെന്നും ഇക്കാര്യത്തിൽ വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
READ ALSO: ആളി കത്തി യൂറോപ്യന്‍ കുതിരകള്‍; ബെല്‍ജിയത്തിന്റ ചൂടറിഞ്ഞു ഇംഗ്ലീഷ് പട
Post Your Comments