![EXCISE OFFICER MURDERED](/wp-content/uploads/2018/06/CRIME-9.png)
ഉദയ്പൂര്‍: എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ വലിച്ചെറിഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യശ്വന്ത് ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മകളും പേരക്കുട്ടിയുമൊത്ത് അഹമദാബാദിലേക്കുള്ള യാത്രക്കിടയിലാണ് അക്രമി സംഘം മൂവരെയും തട്ടിക്കൊണ്ടു പോയത്.
ALSO READ: ജീന്‍സ് വില്ലനായി: പിതാവിനെ അമ്മയും പെണ്മക്കളും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
മകളെയും പേരക്കുട്ടിയേയും വഴിയില്‍ ഇറക്കിവിട്ട ശേഷം യശ്വന്തിനെ കൊലപ്പെടുത്തി മൃതദേഹം റോഡിൽ വലിച്ചെറിയുകയായിരുന്നു. ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാറിലാണ് സംഘം എത്തിയെതെന്നാണ് വിവരം. സംഭവത്തിൽ രാജസ്ഥാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
Post Your Comments