
ഇറ്റാനഗര്‍: ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വാഹനത്തിനു മുകളില്‍ പാറ അടര്‍ന്നു വീണ് പോലീസുകാര്‍ മരിച്ചു. അരുണാചല്‍ പ്രദേശില്‍ ലോവര്‍ സിയാംഗ് ജില്ലയില്‍ ബാസര്‍ അകജാന് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ (ഐടിബിപി) നാല് പേരാണ് മരിച്ചത്. 20 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയില്‍നിന്നും അടര്‍ന്ന പാറ ഐടിബിപിയിലെ പോലീസുകാര്‍ സഞ്ചരിച്ച മിനി ബസിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു.
Also read : കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം
Post Your Comments