Latest NewsInternational

കെന്നഡിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ട്രംപിന്റെ ലിസ്റ്റിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ നിയമജ്ഞനും

വാഷിംഗ്‌ടണ്‍•ഈ ബുധനാഴ്ച വിരമിക്കൽ പ്രഖ്യാപനം നടത്തിയ യു എസ് സുപ്രീം കോടതി ജഡ്‌ജി കെന്നഡിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയിൽ ഇന്ത്യൻ വംശജനായ നാല്പത്തൊമ്പതുകാരൻ അമുൽ താപ്പർ ഇടം പിടിച്ചത്

ഇന്ത്യൻ – അമേരിക്കൻ വംശജനായ നിയമജ്ഞൻ അമുൽ താപ്പർ, വിരമിക്കുന്ന സുപ്രീംകോടതി ജഡ്ജി കെന്നഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയിൽ , ഉൾപെട്ടിട്ടുള്ളതായാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട് . പട്ടികയിൽ നിന്നും ട്രംപ് തിരഞ്ഞെടുക്കുന്ന വ്യക്തി ആയിരിക്കും കെന്നഡിക്ക് പകരക്കാരനായി വരുക.

ജസ്റ്റിസ് കെന്നഡി (81) ബുധനാഴ്ച വൈറ്റ് ഹൗസിൽ എത്തി ട്രംപിനെ കണ്ടതിനു പിന്നാലെ ആണ് അദ്ദേഹം സഹപ്രവർത്തകരോട് തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത് . ജൂലൈ 31 ആകും അപെക്സ് കോടതിയിലെ അവസാന ദിനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു .

അമേരിക്കയിലെ ഒന്നിലേറെ പ്രമുഖ മാധ്യമങ്ങൾ അമുൽ താപ്പറിന്റെ പേര് കെന്നഡിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള അന്തിമ പട്ടികയിൽ ഉൾപെടുത്തിയതായി റിപ്പോർട്ട് ചെയ്‌തിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button