തിരുവനന്തപുരം: യുവമോർച്ച പ്രവർത്തക ലസിതാ പാലക്കലിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച തരികിട സാബുവിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ച സാഹചര്യത്തിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുകയാണ്. സിനിമ സീരിയല്‍ താരം തരികിട സാബുവിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന സംഘ പരിവാര്‍ പ്രവര്‍ത്തക ലസിത പാലയ്ക്കലിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.
കെ സുരേന്ദ്രൻ, അഡ്വക്കേറ്റ് സുരേഷ് ബാബു, രേണു സുരേഷ്, പി കെ കൃഷ്ണദാസ്, ശ്രീധരൻപിള്ള തുടങ്ങിയ നേതാക്കൾ പ്രതികരിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതും തെറ്റായി ചിത്രീകരിക്കുന്ന തരത്തിലും തരികിട സാബു ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഇട്ട സംഭവത്തില്‍ നടപടി എടുക്കാത്ത പോലീസ് നിലപാടിനെതിരെ ബിജെപി അനുകൂലികൾ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ പേജിൽ പരാതിയുമായി എത്തിയിരിക്കുകയാണ്. നൂറു കണക്കിന് പ്രവർത്തകരാണ് അമിത്ഷായുടെ പേജിൽ പരാതിയിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച നടന് തരികിട സാബുവി(സാബു അബ്ദുസമദ്)നെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പാനൂര്‍ സിഐ ഓഫീസിന് മുന്നില്‍ ലസിത സമരം നടത്തിയിരുന്നു. ഒരാഴ്ചക്കുള്ളിൽ നടപടിയെടുക്കുമെന്ന് സി ഐ ഉറപ്പ് നൽകിയതിനെ തുടർന്ന് ഇവർ സമരം അവസാനിപ്പിച്ചിരുന്നു. ഇതിനിടെ മുൻപ് സാബു അധിക്ഷേപിച്ച ഹൈദരാബാദ് സ്വദേശിനി തന്റെ പരാതിയിൽ നടപടിയില്ലാത്തതിനാൽ തെലങ്കാനയിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments