India

ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ; ചന്ദ്രനില്‍നിന്ന് ആണവ ഇന്ധനം കണ്ടെത്താനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ. ഇതുവരെ ഒരു രാജ്യവും ഇതുവരെ പര്യവേഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്തേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ ബഹിരാകാശ വാഹനം. ഒരു സുപ്രധാന ലക്ഷ്യവുമായാണ് ഇന്ത്യയുടെ ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്നത്.

Also Read :ചന്ദ്രനില്‍ ഇഗ്ലു മാതൃകയില്‍ വാസസ്ഥലം ഒരുക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

ലോകം ഭാവിയിലുണ്ടാകുന്ന ഊര്‍ജപ്രതിസന്ധിയെ അതിജീവിക്കാന്‍ മാലിന്യ രഹിത ആണവ ഇന്ധനം തേടി ചന്ദ്രനിലേക്ക് പര്യവേഷണ വാഹനം വിക്ഷേപിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇവിടെനിന്ന് മാലിന്യരഹിത ആണവ ഇന്ധനം ഖനനം ചെയ്തെടുക്കാനുള്ള സാധ്യതയെ കുറിച്ച് പഠിക്കാനാണ് പര്യവേഷണത്തിന് ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ മാസത്തോടെയാകും ഐ എസ് ആര്‍ ഒ വാഹനം വിക്ഷേപിക്കുക. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ഉപരിതലം പഠനവിധേയമാക്കുകയും ജലത്തിന്റെയോ ഹീലിയം 3 ന്റെയോ സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. ഭൂമിയില്‍ താമതമ്യേന കുറഞ്ഞ അളവില്‍ കാണപ്പെടുന്നതാണെങ്കിലും ചന്ദ്രനില്‍ ഹീലിയം 3 ധാരാളമായി കാണപ്പെടുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതോടെ രാജ്യത്തിന് സാമ്പത്തിക ലാഭവും ഉണ്ടാകും. ഭൂമിയുടെ അഞ്ചു നൂറ്റാണ്ടിന് ആവശ്യമുള്ള ഊര്‍ജം സംഭാവന ചെയ്യാന്‍ കഴിയും.

Also Read : അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്‍.ഒ നീട്ടി

ഒരു മില്യന്‍ മെട്രിക് ടണ്‍ ഹീലിയം 3 ചന്ദ്രനിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ കാല്‍ശതമാനം മാത്രമേ ഭൂമിയിലേക്ക് എത്തിക്കാനാവുകയുള്ളുവെന്ന് വിസ്‌കോണ്‍സിന്‍ – മാഡിസണ്‍ സര്‍വകലാശാലയിലെ ഡയറക്ടര്‍ ഓഫ് ദ ഫ്യൂഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജെറാള്‍ഡ് കുല്‍സിന്‍സ്‌കി പറഞ്ഞു. ഒരു ടണ്‍ ഹീലിയം 3ക്ക് അഞ്ഞൂറ് കോടി ഡോളറാണ് വില കണക്കാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button