ബംഗളൂരൂ: ഇന്ത്യയുടെ ഭീമന് വാര്‍ത്താവിനിമയ ഉപഗ്രഹം ജി – സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടിവച്ചു. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം ആയിരുന്നു ഇത്. ഫ്രാന്‍സിന്റെ ഏരിയന്‍ 5 റോക്കറ്റില്‍ ജി – സാറ്റ് തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപിക്കാനാണിരുന്നത്.
read also: ഐസ്ആര്ഒയില്നിന്നു വിവരങ്ങളില്ല; ജിസാറ്റ് 6എയ്ക്ക് എന്ത് സംഭവിച്ചു?
വിക്ഷേപണത്തറയില്‍ റോക്കറ്റ് എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിക്ഷേപണം മാറ്റിയത് തകരാറുകള്‍ ഉണ്ടോയെന്ന് ഒന്നുകൂടി പരിശോധിക്കുന്നതിന് വേണ്ടിയാണെന്ന് ഐ.എസ്.ആര്.ഒ വൃത്തങ്ങള്‍ പറഞ്ഞു. വിക്ഷേപണത്തറയില്‍ എത്തിച്ച റോക്കറ്റ് തിരികെയെത്തിച്ചായിരിക്കും പരിശോധന. നേരത്തെ ജി സാറ്റ് 6 വിക്ഷേപിച്ചെങ്കിലും പിന്നീട് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഈ പിഴവ് ജി – സാറ്റ് 11ലും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് ഐ.എസ്.ആര്. ഒ കൈക്കൊള്ളുന്നത്. പുതിയ വിക്ഷേപണത്തീയതി പുറത്ത് വിട്ടിട്ടില്ല.
ഉപഗ്രഹം മാര്‍ച്ച് 30നാണ് ഫ്രഞ്ച് ഗയാനയിലെത്തിയത്. ജിസാറ്റ് 11 ഈ വര്‍ഷം ഐഎസ്ആര്‍ഒ നടത്തുന്ന വിക്ഷേപണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. നേരത്തേ ഐഎസ്ആര്‍ഒ വിക്ഷേപിച്ച ജിസാറ്റ്6എ ദൗത്യം പരാജയപ്പെട്ടിരുന്നു. ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തില്‍നിന്ന് ആദ്യത്തെ നാലു മിനിറ്റ് വിവരങ്ങള്‍ ലഭിച്ചെങ്കിലും പിന്നീടു ബന്ധം നഷ്ടപ്പെടുകയായിരുന്നു.
Post Your Comments