ന്യൂഡല്‍ഹി: ഇഗ്ലു മാതൃകയില്‍ ചന്ദ്രനില്‍ വീടൊരുക്കാന്‍ ഐഎസ്ആര്‍ഒ. ഇഗ്ലു മഞ്ഞു മനുഷ്യരായ എസ്‌കിമോകളുടെ വാസസ്ഥലമാണ്. ഈ മാതൃകയില്‍ വീട് നിര്‍മ്മിക്കുന്നത് കുറഞ്ഞ വായു സമ്മര്‍ദ്ദത്തിലും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ്. മാത്രമല്ല ഇഗ്ലു ചൂടിന്റെയും തണുപ്പിന്റെയും സന്തുലിതാവസ്ഥയും ഉറപ്പു നല്‍കുന്നുണ്ട്.
read also: ചന്ദ്രനില്‍ 4-ജി കണക്ഷന്‍
ഐഎസ്ആര്‍ഒ ചന്ദ്രോപരിതലത്തില്‍ ഇത്തരത്തിലുള്ള വാസസ്ഥലം ഒരുക്കാനുള്ള തീവ്ര പരീക്ഷണത്തിലാണ്എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോകസഭയില്‍ അറിയിച്ചു. 2008 ല്‍ ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ വിക്ഷേപിച്ചിരുന്നു. ചന്ദ്രനിലേയ്ക്ക് ആദ്യമായി ഇന്ത്യ അയയ്ക്കുന്ന ആളില്ലാ ഉപഗ്രഹമായിരുന്നു അത്
Post Your Comments