സഹപ്രവർത്തകനു കൊടുക്കാൻ തയ്യാറാക്കിയ സാന്ഡ്വിച്ചിൽ ഇയാൾ ഡഡവിഷം ചേർക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത് . ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് വലിയതോതിൽലുള്ള കാഡ്മിയത്തിന്റെയും മെർകുറിയുടെയും ലെഡിന്റെയും ശേഖരം കണ്ടെത്തി .
ജർമനിയിൽ ആണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത് . കഴിഞ ഇരുപതു വർഷമായി 21 സഹപ്രവർത്തകർക്ക് ഭക്ഷണത്തിലൂടെ വിഷകരമായ ലോഹങ്ങൾ ചേർത്ത് നൽകിയ വ്യക്തിയെ കുറിച്ചുള്ള അന്വേഷണത്തിലാണെന്നു ജർമൻ പോലീസ് പ്രസ്താവന നടത്തിയതോടുകൂടിയാണ് സംഭവം പുറം ലോകം അറിയുന്നത് . 2000ൽ നടന്ന ഇരുപതോളം ജോലിക്കാരുടെ അകാലത്തിലുള്ള മരണത്തിലേക്കും അന്വേഷണം നീളുന്നതായി പോലീസ് അറിയിച്ചു . അതിൽ ഇയാൾക്കുള്ള പങ്കു പോലീസ് അന്വേഷിക്കുന്നുണ്ട്.
സഹപ്രവർത്തകനു കൊടുക്കാൻ തയ്യാറാക്കിയ സാന്ഡ്വിച്ചില് ഇയാൾ വിഷം ചേർക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് വലിയതോതിൽലുള്ള കാഡ്മിയത്തിന്റെയും മെർകുറിയുടെയും ലെഡിന്റെയും ശേഖരം കണ്ടെത്തിയത്.
ലെഡ് , മെർക്കുറി മുതലായ ലോഹങ്ങൾ കൊണ്ടുണ്ടാകുന്ന വിഷബാധ കണ്ടെത്താനും സ്ഥിതീകരിക്കാനും അത്ര എളുപ്പം അല്ല എന്നുള്ളതാണ് ഇത്രയേറെ കൊലപാതകങ്ങൾ ചെയ്തിട്ടും ഇയാൾ പിടിക്കപെടാതെ പോയത് എന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നു.
കൂടുതൽ പേരുടെ മരണങ്ങളും ക്യാൻസർ , ഹൃദായാഘാതം മുതലായവ കാരണം ആണെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ വര്‍ഷങ്ങള്‍ക്കുശേഷം സത്യം മാറാ നീക്കി പുറത്തു വന്നിരിക്കുകയാണ്. 15 പേരടങ്ങുന്ന ജർമൻ പൊലീസിലെ വിദഗ്ധ സംഘമാണ് 21 പേരുടെ ‘സ്വാഭാവിക മരണത്തിൻറെ’ ചുരുളഴിച്ച് സത്യം പുറംലോകത്തെ അറിയിച്ചത്
Post Your Comments