International

മുന്‍ പ്രസിഡന്റിൽ നിന്നും നിന്ന് പിടികൂടിയത് 273 ദശലക്ഷം ഡോളറിന്റെ വസ്തുവകകള്‍

മുന്‍ മലേഷ്യൻ പ്രസിഡന്റിൽ നിന്നും നിന്നും പിടികൂടിയത് 273 ദശലക്ഷം ഡോളറിന്റെ വസ്തുവകകള്‍. മലേഷ്യന്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് കോടിക്കണക്കിനു ഡോളര്‍ നഷ്ടമായതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുന്‍ പ്രസിഡണ്ട് ആയ നജീബ് റസാഖിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

ആറു കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ നടത്തിയത്. മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുകെട്ടലാണ് നടന്നതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തലവന്‍ അമര്‍ സിംഗ് പറഞ്ഞു. 12,000 ആഭരണങ്ങള്‍, 567 ബാഗുകള്‍, 234 സണ്‍ഗ്ലാസുകള്‍ എന്നിവ പിടികൂടിയതില്‍ ഉള്‍പ്പെടുന്നു.

Read also:20 വർഷത്തിലേറെ ആയി സഹപ്രവർത്തകർക്ക് സാൻഡ്വിച്ചിൽ വിഷം ചേർത്ത് നൽകിയ ആൾ അറസ്റ്റിൽ

പിടിച്ചെടുത്ത ആഭരണങ്ങളില്‍ 1400 നെക്ലസുകള്‍, 2200 മോതിരങ്ങള്‍, 2100 വളകള്‍, 2800 കമ്മലുകള്‍, 1600 ആഭരണ പിന്നുകള്‍ എന്നിവയാണ് ഉള്ളത്. പതിനാറു ദിവസമെടുത്താണ് ഇതെല്ലാം എണ്ണിത്തീര്‍ത്തതെന്ന് അമര്‍ സിംഗ് പറഞ്ഞു. 11 നോട്ടെണ്ണല്‍ യന്ത്രങ്ങളും 22 ബാങ്ക് ഓഫീസര്‍മാരും വേണ്ടി വന്നു നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍. നജീബിന്റെ അടച്ചിട്ട വീട്ടില്‍ നിന്നും 26 രാജ്യങ്ങളിലെ കറന്‍സികള്‍ കണ്ടെത്തിയിരുന്നു. നജീബിനേയും കുടുംബത്തേയും ഉടൻ ചോദ്യം ചെയ്യുമെന്ന് അമര്‍ സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button