CricketSports

മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോഹ്ലി; ആകാംക്ഷയോടെ ആരാധകർ

മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ട്വന്‍റി20യിലെ ഏറ്റവും വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡിലേക്ക് കോഹ്‍ലിക്ക് 17 റണ്‍സ് മാത്രം നേടിയാൽ മതിയാകും. ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കോഹ്‌ലി. ന്യൂസിലാന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്തില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140), പാക് താരം ശുഹൈബ് മാലിക് (1989) എന്നിവരാണ് കോഹ്‌ലിക്ക് മുൻപുള്ളത്.

Read Also: താടിക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുന്ന വിരാട് കോഹ്ലി; വീഡിയോ വൈറൽ

ഏറ്റവും വേഗത്തില്‍ 2000 തികക്കുന്ന താരമെന്ന റെക്കോർഡ് നിലവിൽ മക്കല്ലത്തിനൊപ്പമാണ്. 66 മത്സരങ്ങളില്‍ നിന്നായിരുന്നു മക്കല്ലത്തിന്‍റെ നേട്ടം. 68 മത്സരങ്ങളില്‍ 2000 തികച്ച ഗപ്തില്‍ ആണ് തൊട്ടുപിന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button