USA

ആശുപത്രിയിൽ സ്ഫോടനം : ഒരാൾ മരിച്ചു

വാഷിംഗ്ടൺ : ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു.  അമേരിക്കയിലെ ടെക്സസിലുള്ള കൊറിയെൽ മെമ്മോറിയൽ ആശുപത്രിക്കെട്ടിടത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം. 12 പേർക്ക് പരിക്കേറ്റു. സ്ഫോടന ശേഷം ആശുപത്രിയിൽ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന്‍റെ ഒരു ഭാഗം സ്ഫോടനത്തിൽ പൂർണമായും തകർന്നു. ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു

Also read : കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button