India

കുരുന്നുകളോടുള്ള ക്രൂരത അവസാനിക്കുന്നില്ല, ഏഴ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

നിയമം എത്ര കര്‍ക്കശമാക്കിയാലും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും യാതൊരു കുറവുമില്ല. ഏഴ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്.

ഇന്‍ഡോറില മന്തസൗറിലാണ് സംഭവം. ഏഴ് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഹഫിസ് കോളനിയിലെ സ്‌കൂളില്‍ നിന്നുമാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച വിധത്തില്‍ കുട്ടിയെ കെണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ലക്ഷ്മണ്‍ ധര്‍വാസില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തുന്നത്.

ശരീരത്തില്‍ മുഴുവന്‍ പരുക്കേറ്റ വിധത്തിലായിരുന്നു കുട്ടി. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതചിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കുട്ടിയെ കൂട്ടാനായി മുത്തശ്ശന്‍ എത്തിയപ്പോഴാണ് കുട്ടി കാണാനില്ലെന്ന് അറിയുന്നത്. 15 മിനിറ്റ് മുമ്പ് കുട്ടി പോയെന്നാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ മാതാപിതാക്കള്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button