ലണ്ടന്‍: സമീപകാലത്തായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ മോപ്പെഡുകളിലെത്തുന്ന സംഘങ്ങള്‍ നടത്തുന്ന പിടിച്ച് പറി വാര്‍ത്തകളില്‍ വിവാദമായിരിക്കുകയാണ്. ഇത്തരക്കാര്‍ കാല്‍നടയാത്രക്കാരില്‍ നിന്നും ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് അതിവേഗം വണ്ടിയോടിച്ച് രക്ഷപ്പെടുകയാണ് പതിവ്. എന്നാല്‍ സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്‌മണ്ടില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന മോപ്പെഡ് സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
ഇവിടെ പട്ടാപ്പകല്‍ അമ്മയ്ക്കൊപ്പം നടന്ന് പോവുകയായിരുന്നു ചെറിയ കുട്ടിയെ തട്ടിക്കൊണ്ട് പോകാനായിരുന്നു മോപ്പെഡ് സംഘം ശ്രമിച്ചത്. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. രണ്ട് മോപ്പെഡുകളില്‍ എത്തിയ നാല് പേര്‍ റോഡില്‍ കാത്ത് നില്‍ക്കുന്നതാണ് ഫൂട്ടേജിന്റെ തുടക്കത്തില്‍ കാണാനാകുന്നത്. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ച ഇവര്‍ വഴിയാത്രക്കാരെ അക്ഷമയോടെ കാത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് കുട്ടിയുടെ കൈയും പിടിച്ച് ഒരു യുവതി ആ വഴി വന്നത്.
തുടര്‍ന്ന് മോപ്പെഡുകാര്‍ അവര്‍ക്കരികിലേക്ക് നീങ്ങി അവരുടെ കൈയിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുകയും ചെയ്തു. തന്റെ കുട്ടിയെ തൊട്ട് പോവരുതെന്ന് ഉച്ചത്തില്‍ അലറിയ യുവതി കുട്ടിയെയും എടുത്ത് റോഡിന് മറുവശത്തേക്ക് ഓടുകയും അതിലൂടെ വന്ന ലോറിക്കാരോട് വിവരം പറയുകയും ചെയ്യുന്നത് ഫൂട്ടേജില്‍ കാണാം.
തുടര്‍ന്ന് ലോറിയില്‍ നിന്നിറങ്ങിയവര്‍ വടിയുമായി മോപ്പെഡുകാര്‍ ഓടിയ ദിക്കിലേക്ക് ലക്ഷ്യം വച്ച് ഓടുന്നതും ഫൂട്ടേജിലുണ്ട്. വീഡിയോ കാണാം:
Post Your Comments