
ടെക്സസ്•ടെക്സസിലെ ഗേറ്റ്സ് വില്ലയിലെ ഒരു ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. വാകോയില്‍ നിന്നും 40 മൈല്‍ അകലയുള്ള കോറിയല്‍ മെമ്മോറിയല്‍ ഹെല്‍ത്ത്കെയര്‍ സിസ്റ്റം എന്ന ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ ഭൂരിപക്ഷവും നിര്‍മ്മാണ തൊഴിലാളികളാണ്. ഇവരില്‍ 3-4 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments