വിവാഹിതയായ യുവതിയെ യുവതിയെ അഞ്ച് വൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ ജയശങ്കര്‍. പിറവത്തു പളളിക്കേസും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും ജയിച്ചു സിറിയൻ ഓർത്തഡോക്സ് സഭ ആഘോഷിച്ചുല്ലസിച്ചു നില്‍ക്കുമ്പോഴാണ്, അശനിപാതം പോലെ കുമ്പസാര- പീഡന വിവാദം പൊട്ടിപ്പുറപ്പെട്ടതെന്ന് ജയശങ്കര്‍ പറഞ്ഞു.
മനോരമാദി മാധ്യമങ്ങൾ വാർത്ത മുക്കാൻ പരമാവധി പരിശ്രമിച്ചു. വനിതാ കമ്മീഷനും പ്രതികരണ വ്യഗ്രരായ യുവജന സംഘടനകളും സംയമനം പാലിച്ചു. എന്നിട്ടും കർണാകർണികയാ പീഡന വാർത്ത പടർന്നു പിടിച്ചു. സംഘപരിവാരം മാത്രമല്ല പെന്തക്കോസ്തുകാരും യാക്കോബായ സുറിയാനി സഭക്കാരും എരിതീയിൽ എണ്ണ പകർന്നുവെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഡ്വ. ജയശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി..”
പിറവത്തു പളളിക്കേസും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും ജയിച്ചു സിറിയൻ ഓർത്തഡോക്സ് സഭ ആഘോഷിച്ചുല്ലസിച്ചു നില്‍ക്കുമ്പോഴാണ്, അശനിപാതം പോലെ കുമ്പസാര- പീഡന വിവാദം പൊട്ടിപ്പുറപ്പെട്ടത്.
മനോരമാദി മാധ്യമങ്ങൾ വാർത്ത മുക്കാൻ പരമാവധി പരിശ്രമിച്ചു. വനിതാ കമ്മീഷനും പ്രതികരണ വ്യഗ്രരായ യുവജന സംഘടനകളും സംയമനം പാലിച്ചു. എന്നിട്ടും കർണാകർണികയാ പീഡന വാർത്ത പടർന്നു പിടിച്ചു. സംഘപരിവാരം മാത്രമല്ല പെന്തക്കോസ്തുകാരും യാക്കോബായ സുറിയാനി സഭക്കാരും എരിതീയിൽ എണ്ണ പകർന്നു. പഞ്ചമഹാ വൈദികരുടെയും യുവതിയുടെയും ചിത്രങ്ങൾ സഹിതം ട്രോളുകൾ പ്രചരിച്ചു.
സഭ അന്വേഷണം പ്രഖ്യാപിച്ചു; ആരോപണ വിധേയരെ തല്ക്കാലം വൈദിക വൃത്തിയിൽ നിന്ന് വിലക്കുകയും ചെയ്തിരിക്കുന്നു. നിരപരാധിത്വം തെളിഞ്ഞാൽ തിരിച്ചെടുക്കും. അല്ലെങ്കിൽ മാതൃകാപരമായി ശിക്ഷിക്കും.
“വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞു കളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനേക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.”
Post Your Comments