വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്കുള്ള യാത്രാ വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം. ആറ് മുസ്ളീം രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിലപ്പേര്പ്പെടുത്തിയ ട്രംപിന്റെ നടപടിക്കാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്.
യാത്രാ വിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്താനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യെമന്‍ എന്നീ രാജ്യക്കാര്‍ യു.എസില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. കഴിഞ്ഞ ജൂണിലാണ് ട്രംപിന്റെ ഉത്തരവ് യു.എസില്‍ നിലവില്‍ വന്നത്.
നേരത്തെ, ഈ നിയമം ഭാഗികമായി നടപ്പിലാക്കാന്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു
Post Your Comments